KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റിവ്: കൊയിലാണ്ടിയിൽ സമ്പൂർണ്ണ ഹോംകെയർ പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: ലോക പാലിയേറ്റിവ് ദിനമായ ഒക്ടോബർ 9ന് കൊയിലാണ്ടി സോണലിൽ സമ്പൂർണ്ണ ഹോംകെയർ പ്രഖ്യാപിച്ച് സുരക്ഷ പെയിൻ & പാലിയേറ്റിവ്. കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന പരിപാടി ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണം രോഗിയുടെ അവകാശമാണെന്നും കൂടുതൽ യുവാക്കൾ സന്നദ്ധ വളണ്ടിയർമാരായി ഈ രംഗത്തെക്ക് കടന്നുവരണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സുരക്ഷയുടെ കീഴരിയൂർ പഞ്ചായത്ത് ഹോംകെയർ യൂണിറ്റിന്റെ ഉദ്ഘാടനം കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു. സുരക്ഷയുടെ വിവിധ മേഖല കമ്മറ്റികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സോണൽ രക്ഷാധികാരി കെ. കെ. മുഹമ്മദ്, ജില്ല കൺവീനർ പി.അജയകുമാർ എന്നിവർ നിർവ്വഹിച്ചു.

സുരക്ഷ സോണൽ ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. കൺവീനർ എ.പി. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ബാബു സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.
കൊയിലാണ്ടി നഗരസയും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സുരക്ഷയുടെ കൊയിലാണ്ടി സോണൽ പരിധി. സമ്പൂർണ്ണ ഹോംകെയർ പ്രഖ്യാപിച്ചതോടെ ഈ പ്രദേശങ്ങളിലാകെ പ്രയാസമനുഭവിക്കുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നതിന് ‘സുരക്ഷ’ യുണ്ടാവുമെന്ന് സോണൽ ചെയർമാൻ കെ. ഷിജു പറഞ്ഞു. ഏഴ് നഴ്സുമാരും ഒമ്പത് വാഹനങ്ങളും, നൂറ്റിഅമ്പതോളം വളണ്ടിയർമാരും ഹോംകെയർ പ്രവർത്തനത്തിന് കൊയിലാണ്ടിയിൽ കർമ്മനിരതരാണെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *