KOYILANDY DIARY

The Perfect News Portal

സുരക്ഷ പന്തലായനി-കോവിഡ് മുക്ത വീടുകളില് അണുനശീകരണം നടത്തി

കൊയിലാണ്ടി: സുരക്ഷ പന്തലായനിയുടെ നേതൃത്വത്തിൽ കോവിഡ് മുക്ത വീടുകളില് അണുനശീകരണം നടത്തി. പന്തലായനി സൗത്ത്‌ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് ഉൾപ്പെടെ നിരവധി വീടുകളിൽ അണുനശീകരണം നടത്തിയത്. വെള്ളം കെട്ടി നിൽക്കുന്നതും കൊതുക്ജന്യ രോഗങ്ങൾ പടരാൻ സാധ്യതയുമുള്ള സ്ഥലങ്ങളിലും വളണ്ടിയർമാരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറി അഭിഷേകിന്റെ നേതൃത്വത്തിൽ രമേശൻ പി, രംഗുൽരാജ് എന്നിവരും പ്രവര്ത്തനത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ രോഗമുക്തരാകുന്ന എല്ലാ വീടുകളിലും അണുനശീകരണം നടത്താനും വീടുകളിൽ സന്ദർശനം നടത്തി ബി.പി, ഷുഗർ പരിശോധനയും അവശത അനുഭവിക്കുന്നവർക്ക മറ്റ് വൈദ്യ സഹായമുൾപ്പെടെ ലഭ്യമാക്കനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും സുരക്ഷ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *