KOYILANDY DIARY

The Perfect News Portal

സുനന്ദയുടെ മരണം: ശശി തരൂര്‍ പ്രതി, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.

2014 ജ​നു​വ​രി 17നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ല്‍​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളില്‍ ചെന്ന്​ മരിച്ചതെന്നാണ് ഡല്‍ഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേസില്‍ ഇടപെടുകയും ചെയ്തിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *