KOYILANDY DIARY

The Perfect News Portal

സി.പി.ഐ(എം) ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പ്രകാശനം ചെയ്തു. ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സമ്മേളനം ചരിത്ര വിജയമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് ബിൽഡിംഗിന് എതിർവശമുള്ള കെട്ടിടത്തിലാണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്നന്നത്.

പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയാ സമ്മേളങ്ങൾ നടന്നുവരികയാണ്. ബ്രാഞ്ച്തല സംഘാടകസമിതി രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഭരണ നേട്ടങ്ങളും രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചും കുടുംബയോഗങ്ങൾ സംഘടിപ്പിച്ചും സമ്മേളനം വിജയിപ്പിക്കാൻ ഓറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സംഘാടകസമിതി ഓഫീസുകൾ മിക്ക ബ്രാഞ്ചുകളിലും പണിതുയർത്തി ഏരിയാ കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു വരുന്നു.മറ്റ് ബ്രാഞ്ചുകളുടെ ഓഫീസുകളും വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നാണ് അറിയുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള സെമിനാറുകൾ, ചിത്ര രചനാ മത്സരം, കൊളാഷ് പ്രദ്രശനം, ഫിലിം ഡോക്യുമെന്ററി, എക്‌സിബിഷൻ,നാടകങ്ങൾ, നാടൻ കലാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളുമായാണ് സംഘാടകസമിതി മുന്നോട്ട് നീങ്ങുന്നത്. ജനുവരി 4ന് പൊതു സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന 25000 റെഡ് വണ്ടിയർമാരുടെ പരേഡ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്രാഞ്ചുകളിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Advertisements

ലോഗോ പ്രകാശനത്തിന് സി. പി. ഐ. (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. ഭാസ്‌ക്കരൻ, പി. വിശ്വൻ, എ. പ്രദീപ് കുമാർ, ടി. പി. ദാസൻ, ടി. ദേവി, പി.എ. മുഹമ്മദ് റിയാസ്, കെ. കെ. മുഹമ്മദ്, ബാബു പറശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *