KOYILANDY DIARY

The Perfect News Portal

സിപിഎം-ആര്‍എംപിഐ അക്രമം: 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടകര: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയിലുണ്ടായ സിപിഎം-ആര്‍എംപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ള 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എടച്ചേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേ സമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വൈകിയും എടച്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.

ആര്‍എംപിഐ നേതാവ് കുളങ്ങര ചന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസ്, ടികെ സിബി യുടെ വീട് അക്രമിച്ച കേസ്, മറ്റൊരു പ്രവര്‍ത്തകന്‍ ഗോപാലനെ അക്രമിച്ച കേസ് എന്നീ മൂന്ന് കേസുകളിലായി ചോമ്പാല പോലീസ് ഇരുപത്തി അഞ്ചോളം പേര്‍ക്കെതിരെ കേസ്സെടുത്തു.

Advertisements

ഈ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇവരുടെ പങ്ക് തെളിയിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്‌ഐപികെ ജിതേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *