KOYILANDY DIARY

The Perfect News Portal

സൂചനാ സത്യാഗ്രഹ സമരം നടത്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ശുചീകരണ വിഭാഗം പഴയ കാല ദിവസ വേതന തൊഴിലാളികള്‍ കളക്‌ട്രേറ്റിനു മുന്നില്‍ സൂചനാ സത്യാഗ്രഹ സമരം നടത്തി. പഴയ കാല ദിവസ വേതന തൊഴിലാളികള്‍ക്ക് ജോലിയില്‍ നിശ്ചിത പരിഗണന ആവശ്യപ്പെട്ട് തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് സൂചനാ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. സൂചനാ സത്യാഗ്രഹ സമരം സംഘടനാ ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയതു.

35 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വര്‍ഷങ്ങളോളം മൂന്നു മാസം ഇടവിട്ട് ജോലി ചെയ്തു വന്നിരുന്ന 250ലധികം തൊഴിലാളികളെ ഒരു വര്‍ഷത്തിലധികമായി ജോലിയില്‍ ഒട്ടും പരിഗണിക്കാത്ത സാഹചര്യത്തില്‍ പഴയ കാല തൊഴിലാളികള്‍ക്ക് 300 ലധികം വരുന്ന ഒഴിവുകളില്‍ ഒരു നിശ്ചിത പ്രാതിനിധ്യം ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതികളും നിവേദനങ്ങളും പരിഗണിക്കാത്ത സമീപനത്തില്‍ നിന്നുമാണ് സംഘടനാ ചെയര്‍മാന്‍ സതീഷ് പാറന്നൂരിന്റെ നേതൃത്വത്തില്‍ സൂചനാ സമരത്തിലേക്കിറങ്ങിയത്.

ഒരാഴ്ചക്കകം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത പക്ഷം ഈ മാസം 21 ന് കളട്രേറ്റിനു മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുന്നതാണ് സതീഷ് പാറന്നൂര്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് വേലായുധന്‍ വേട്ടാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.യു. ശശിധരന്‍ സ്വാഗതം പറഞ്ഞു. പി.കെ. കല്യാണി, കെ.പി. ഫൗസിയ, വിമല മാവൂര്‍, ശാന്താ രമേശ്, രാധാ കണ്ണങ്കര, മാളു പയിമ്പ്ര, ലീല എന്നിവര്‍ സംസാരിച്ചു. സുരേശന്‍ നന്ദി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *