KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണും: മന്ത്രി എം.എം. മണി

പേരാമ്പ്ര: ചെറുകിട വൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പേരാമ്പ്ര
നിയോജക മണ്ഡലം സമ്ബൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും 33 കെ.വി. സബ് സ്റ്റേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ 30ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത് .70 ശതമാനം പുറത്ത് നിന്നാണ് വാങ്ങുന്നത്. സോളാര്‍ വൈദ്യുതി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. മഴ കുറവാണെങ്കിലും പവര്‍ കട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

 മന്ത്രി ടി.പി. രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു . കെ.എസ്.ഇ.ബി ഡയറക്ടര്‍ വി. ശിവദാസന്‍, മുന്‍ എം.എല്‍.എമാരായ എ .കെ. പത്മനാഭന്‍,കെ. കുഞ്ഞമ്മത് , ബ്ലോക്ക് പ്രസിഡന്റ് എ .സി. സതി, മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ .കെ ബാലന്‍, സുജാത മനയ്ക്കല്‍, ശാലിനി ബാലകൃഷ്ണന്‍, എം.പി. അജിത, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .എം. കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് മെമ്പ
ര്‍ സുനീഷ് , ഇ. കുഞ്ഞിരാമന്‍, എന്‍ .പി. ബാബു, രാജന്‍ മരുതേരി ,എന്‍. ഹരിദാസ്, കെ .സജീവന്‍, കെ. പി. ആലിക്കുട്ടി, വി .ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ വിജയകുമാരി സ്വാഗതവും.പി. കുമാരന്‍ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *