KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്ത് ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമായി മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആദിവാസി മേഖലയായ തോട്ടക്കാട് അങ്ങാടിയില്‍ നടന്ന ക്യാമ്പ് ജില്ലമെഡിക്കല്‍ ഓഫീസര്‍ എസ്.എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരുനൂറോളമാളുകള്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളജിലെയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. കെ.എം.സി.ടി. ദന്തല്‍ കോളജിന്റെ നേതൃത്വത്തില്‍ ദന്തരോഗ പരിശോധനയും നടന്നു. ആദിവാസികളില്‍ കാണപ്പെടുന്ന അരിവാള്‍രോഗ സ്ക്രീനിംഗ്, മറ്റു രക്ത പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടത്തി. രോഗം കണ്ടെത്തിയവര്‍ക്ക് മെച്ചപ്പെട്ട തുടര്‍ ചികില്‍സ ലഭ്യമാക്കും.

 ക്യാമ്പില്‍ രോഗികളെ എത്തിക്കാന്‍ പ്രത്യേക വാഹന സൗകര്യവും ഏര്‍പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വി .പി .ജമീല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജി തോമസ്, ലിസിസ്കറിയ , ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പെഴ്സന്‍ സുനില കണ്ണങ്കര, ഐഷ ലത, കെ.എം.സി.ടിഡന്റല്‍ കോളജ് പി.ആര്‍.ഒ.സലീം, ടോമി പുതുപ്പറമ്പില്‍, ഡോ. വിജയന്‍, ഡോ. ജലീല്‍, ഡോ. മനുലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്, പബ്ലിക്ക് ഹെല്‍ത് നഴ്സ് മാധവി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *