KOYILANDY DIARY

The Perfect News Portal

കുടിവെള്ള വിതരണം തുടങ്ങി

ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി, ബീന കാട്ടുപറമ്പത്ത് എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു .

സേവാസമിതി പ്രസിഡന്റ് വിശ്വനാഥന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ പ്രേമനാഥന്‍ സ്വാഗതവും ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പി.കെ പ്രസാദ്, വി. പി ശ്രീധരന്‍, പ്രശാന്ത് ചാത്തോത്ത്, ശ്രീനി പുതിയോട്ടും കണ്ടി, ബിജു തഞ്ചാലക്കുന്ന്, അമല്‍ രാജ് തഞ്ചാലക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *