KOYILANDY DIARY

The Perfect News Portal

ശ്രീനന്ദയുടെ കവിതാ സമാഹാരം വാല്‍ക്കണ്ണാടി പ്രകാശനം ചെയ്തു

കൊയിലാണ്ടി: ശ്രീനന്ദയുടെ കവിതാ സമാഹാരം ‘വാല്‍ക്കണ്ണാടി’ പ്രകാശനം ചെയ്തു. കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയുടെ രണ്ടാമത് കവിതാസമാഹാരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ വിയ്യൂര്‍ അവന്തിയില്‍ സി. കെ. ബാബുരാജിന്റെയും എലത്തൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ അധ്യാപിക കെ.ആര്‍.ബിന്ദുവിന്റെയും മകളായ ശ്രീനന്ദയുടെ ആദ്യകവിതാ സമാഹാരം ‘സൂര്യകാന്തി പൂക്കള്‍’ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രകാശനം ചെയ്തത്. ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കലാസാഹിത്യ മത്സരവേദികളില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്തിന് നല്‍കി ‘വാല്‍ക്കണ്ണാടി’ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മോഹനന്‍ നടുവത്തൂര്‍ പുസ്തക പരിചയം നടത്തി. പ്രസിന്‍സിപ്പല്‍ എ.പി.പ്രബീത്, അന്‍സാര്‍ കൊല്ലം, കെ.രാഗേഷ് കുമാര്‍, ടി.വി.വിനോദ്, ആര്‍.എം.രാജന്‍, ശ്രീനന്ദ, എം.എസ്.ആര്‍ഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *