KOYILANDY DIARY

The Perfect News Portal

ശ്മശാനം ടെണ്ടറിൽ അഴിമതിയെന്നാരോപണം


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ പൊതു സ്മശാനം നടത്തിപ്പിലെ ടെണ്ടറിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നതെന്ന ആരോപണവുമായി ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. സമരത്തിൻ്റെ ഭാഗമായി ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പൂക്കാടങ്ങാടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ജയ്കിഷ് എസ്സ് ആർ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ശശി അമ്പാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  എ.കെ സുനിൽ കുമാർ, ഇ.എം റനീഷ്, അഭിൻ അശോക്, വിനോദ് കാപ്പാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *