KOYILANDY DIARY

The Perfect News Portal

വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ഓണാഘോഷ പരിപാടി നടത്തി

കൊയിലാണ്ടി: വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പിയുഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പത്മശ്രീ മീനാക്ഷി  അമ്മയെ ആദരിച്ചു. സാഹിത്യകാരൻ വി ആർ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി. ഉമേന്ദ്രൻ അധ്യക്ഷനായിരുന്നു.

നഗരസഭ കൌൺസിലർമാരായ പി.രത്നവല്ലി, അരീക്കൽ ഷീബ, നടേരി ഭാസ്കരൻ, ഒ കെ ബാലൻ, പി.ടി. ഉമേഷ്, രൂപേഷ് എന്നിവരും സംസാരിച്ചു. ഉദ്ഘാടനത്തിനു മുമ്പായി ചിത്രരചന മത്സരങ്ങളും തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *