KOYILANDY DIARY

The Perfect News Portal

വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

മലപ്പുറം: വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പൂവത്തിക്കണ്ടി രാജനെ പൊലീസ് അറസ്റ്റു ചെയ്തു.

വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന രാജന്‍ വീട്ടില്‍ മകളുമായി തര്‍ക്കിച്ചു. അച്ഛന്‍ ആക്രമിക്കാനൊരുങ്ങിയതോടെ മകള്‍ ഓടി അടുത്ത വീട്ടിലെ മുറിയില്‍ കയറി ഒളിച്ചു. വാതില്‍ തള്ളിത്തുറത്ത് അകത്തു കയറിയാണ് രാജന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഈ വിവാഹമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവില്‍ നാളേക്ക് നിശ്ചയിച്ചിരുന്നതും. ആതിര മഞ്ചേരിയിലെ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യനായിരുന്നു. പ്രതിശ്രുത വരന്‍ സൈനികനുമാണ്. എന്നാല്‍ വ്യത്യസ്ത ജാതിയായതിനാല്‍ അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. രാജനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്

Advertisements

Leave a Reply

Your email address will not be published. Required fields are marked *