KOYILANDY DIARY.COM

The Perfect News Portal

വിരമിക്കല്‍ ടെസ്റ്റില്‍ ബ്രെന്‍ഡം മക്കല്ലം അതും തിരുത്തി; ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി

ക്രൈസ്റ്റ് ചര്‍ച്ച്‌: ന്യൂസിലാന്റ് ഇതിഹാസം ബ്രെന്‍ഡം മക്കല്ലം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയ ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി തികച്ചാണ് താരം വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണീയമാക്കിയത്. 54 പന്തില്‍ നിന്നാണ് സെഞ്ച്വറി. ഇന്നിങ്സിന് 16 ബൗണ്ടറികളും നാലു സിക്സും അകമ്ബടിയേകി. 56 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച വിവ് റിച്ചാര്‍ഡ്സ്, മിസ്ബാഹുല്‍ ഹഖ് എന്നിവരുടെ റെക്കോര്‍ഡാണ് മക്കല്ലം തകര്‍ത്തത്. 79 പന്തില്‍ ആറു സിക്സും 21 ബൗണ്ടറികളുമടക്കം 149 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് മക്കല്ലം പുറത്തായത്.

33/3 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ കോറി ആന്‍ഡേഴ്സനെ(72) കൂട്ടുപിടിച്ച്‌ മക്കല്ലം കരകയറ്റുകയായിരുന്നു. ജെയിംസ് വാട്ലിങ് 58 റണ്‍സെടുത്ത് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ന്യൂസിലാന്റ് ആദ്യ ഇന്നിങ്സില്‍ 370 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട്.39ല്‍ നില്‍ക്കെ പാറ്റിന്‍സന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച്‌ നല്‍കി മക്കല്ലം പുറത്തായിരുന്നെങ്കിലും പാറ്റിന്‍സന്റെ പന്ത് നോബോളാണെന്ന് ടിവി റിപ്ലേയില്‍ വ്യക്തമാവുകയായിരുന്നു.

Share news
error: Content is protected !!