KOYILANDY DIARY

The Perfect News Portal

സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ താരപ്പോര് രൂക്ഷമാകുന്നു

തമിഴ് സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ താരപ്പോര് രൂക്ഷമാകുന്നു. തമിഴ് സിനിമാ താരങ്ങളായ ധനുഷും സിദ്ധാര്‍ത്ഥും തമ്മില്‍ കടുത്ത ശത്രുതയിലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് താരങ്ങളുടെപ്പോര് രൂക്ഷമാകുന്നത്. തമിഴില്‍ നിന്നും ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചുവടുടറപ്പിച്ച ധനുഷിനോട് സിദ്ധാര്‍ത്ഥിന് കടുത്ത അസൂയയെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ചിത്രത്തിന് കരാര്‍ ഒപ്പിട്ടുവെന്ന ധനുഷിന്റെ ട്വീറ്റിന് പിന്നാലെയാണ് താരപ്പോരിന്റെ വാര്‍ത്ത പ്രചരിച്ചത്. ഉലന്തൂര്‍പേട്ടയിലെ ഒരു തെരുവ് നായയ്ക്ക് നാഗൂര്‍ ബിരിയാണി കിട്ടണമെന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

ട്വീറ്റില്‍ ധനുഷിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇത് ധനുഷിനെ ഉദ്ദേശിച്ചുള്ള ട്വീറ്റ് ആണെന്നാണ് തമിഴ് മാധ്യമങ്ങളുടെയും ആരാധകരുടെയും വിലയിരുത്തല്‍. അതിന് പിന്നാലെ ധനുഷ് തന്റെ പുതിയ സിനിമ ട്വിറ്ററില്‍ പ്രഖ്യാപിച്ചു. അര മണിക്കൂറിനുള്ളില്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് വന്നു. തന്റെ നിര്‍മ്മാണ കമ്ബനിയായ ന്യുഎയിജ് സിനിമകള്‍ ചെയ്യുന്നു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ മടി പിടിച്ചുള്ള തെരഞ്ഞെടുപ്പുകളില്ല. അടുത്ത പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഈ രണ്ട് സംഭവങ്ങളും കൂട്ടിവായിച്ചാണ് താരങ്ങള്‍ പോരിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.