സഡന്‍ഡെത്തില്‍ മലപ്പുറത്തെ തോല്‍പ്പിച്ചു; സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി
.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ സഡന്‍ഡെത്തില്‍ മലപ്പുറം എഫ്‌സിയെ 7-6 ന് തോല്‍പിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചാല്‍ കണ്ണൂര്‍ സെമി യോഗ്യത നേടും.

നിലവില്‍ കാലിക്കറ്റ് എഫ്‌സി (23 പോയന്റ്), മലപ്പുറം എഫ്‌സി (18), ഫോഴ്സ കൊച്ചി എഫ്‌സി (13) ടീമുകള്‍ സെമിയില്‍ ഇടമുറപ്പിച്ചു. ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിശ്ചിത സമയത്ത് (4-4), ഷൂട്ടൗട്ടില്‍ (4-4) സമനില പാലിച്ചതോടെ സഡന്‍ഡെത്തിലാണ് കണ്ണൂര്‍ – മലപ്പുറം മത്സരത്തിലെ വിജയികളെ തീരുമാനിച്ചത്. അബ്ദുല്‍ ബാദിഷിന്റെ കിക്ക് പുറത്തേക്ക് പോയത് കണ്ണൂരിന് നിര്‍ണായക വിജയം നല്‍കി.




