KOYILANDY DIARY

The Perfect News Portal

വിജയം വിളിച്ചോതി എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന കൺവെൻഷൻ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. വിശ്വൻ, കെ.ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, ടി.ചന്തുമാസ്റ്റർ, ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ്, സി.പി.ഐ നേതാക്കളായ എം. നാരായണൻ, അഡ്വ: സുനിൽ മോഹൻ, ജനതാദൾ നേതാവ് കെ. ലോഹ്യ, പി.കെ രാധാകൃഷ്ണ്ൻ, എൻ.സി.പി നേതാവ് കെ.ടി.എം കോയ, തുടങ്ങിയവർ സംബന്ധിച്ചു. ഇ.കെ അജിത്ത് സ്വാഗതം പറഞ്ഞു.