KOYILANDY DIARY

The Perfect News Portal

വാഷും, വാറ്റ്‌ ഉപകരണങ്ങളും പിടികൂടി

വളയം: എക്സൈസ് നടത്തിയ പരിശോധനയില്‍ വാഷും നിര്‍മ്മിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളും പിടികൂടി. വിലങ്ങാട് വാളാന്‍തോട് പരിസരത്തു താല്‍ക്കാലിക ഷെഡ് കെട്ടി നിര്‍മ്മാണം നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്നാണ് 200 ലിറ്റര്‍ വാഷും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന അലുമിനിയം പാത്രങ്ങളും പ്ലാസ്റ്റിക് കന്നാസുകളും പിടികൂടിയത്.

തുച്ഛമായ പ്രതിഫലം നല്‍കി ആദിവാസി യുവാക്കളെയാണ് ഈ സംഘം മദ്യക്കടത്തിനു ഉപയോഗിക്കുന്നത്. നിരവധി ആദിവാസി യുവാക്കള്‍ ഇത്തരം കേസുകളില്‍പ്പെട്ടു വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. മലയോരമേഖലയായ വിലങ്ങാട് കേന്ദ്രീകരിച്ചു മാഹി മദ്യവും വന്‍തോതില്‍ വില്‍പ്പന നടക്കുന്നതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *