KOYILANDY DIARY

The Perfect News Portal

വഴിമുടക്കിയുള്ള അണ്ടർപാസ് നിർമ്മാണം: ഡിവൈഎഫ്ഐ സമരത്തിലേക്ക്

വഴിമുടക്കിയുള്ള അണ്ടർപാസ് നിർമ്മാണം: ഡിവൈഎഫ്ഐ സമരത്തിലേക്ക്… കൊയിലാണ്ടി – അരിക്കുളം റോഡിൽ ദർശനമുക്കിൽ ബൈപാസ് നിർമാണത്തിനായി അണ്ടർ പാസേജ് നിർമ്മിക്കാൻ റോഡ് പൊളിച്ചതും ബദൽ റോഡ് തകർന്നതും കാരണം ഈ റൂട്ടിലോടുന്ന നൂറ് കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും വലിയ ദുരിതത്തിലായിരിക്കുകയാണ്. കാൽനട യാത്രപോലും അസാധ്യാമയിരിക്കുന്ന ഈ സാഹചരിയത്തിൽ ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്ന അനാസ്ഥയിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധിക്കുന്നതായി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

മഴ പെയ്താൽ ചെളി നിറഞ്ഞും, വെയിലത്ത് കനത്ത പൊടിയും ആളുകളെ ശ്വാസം മുട്ടിക്കുന്നതാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. ബദൽ സംവിധാനമൊരുക്കി ഈ യാത്രാ പ്രശ്നത്തിന് പരിഹാരം കണ്ടില്ലങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് DYFI പോകുമെന്ന് ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് പറഞ്ഞു..

പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി നൂറ് കണക്കിന് വിദ്യാർത്ഥികളും, ജീവക്കാനാരും, മറ്റ് തൊഴിലാളികളും സ്ഥിരമായി യാത്ര ചെയ്യുന്ന റൂട്ടാണിത്. കൂടാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രി, ട്രഷറി, കോടതി, താലൂക്കാഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പട്ടണത്തിലേക്കും ഈ ഭാഗത്ത് നിന്നുള്ള പൊതുജനങ്ങൾ വന്നുചേരുന്ന ഈ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ പറഞ്ഞു.

Advertisements