KOYILANDY DIARY

The Perfect News Portal

നടപ്പാത കയ്യേറി പച്ചക്കറി കച്ചവടം

കൊയിലാണ്ടി: കോമത്തുകര മുനിസിപ്പാലിറ്റി വാട്ടർ ടാങ്കിനു സമീപം നടപ്പാത കയ്യേറി പച്ചക്കറി കച്ചവടം സ്കൂൾ കുട്ടികൾക്കും, മുതിർന്നവർക്കും വലിയ തലവേദന സൃഷ്ടിക്കുന്നു. മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധന നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ കച്ചവടം സ്കൂൾ കുട്ടികൾ വൈകുന്നേര സമയങ്ങളിൽ നടപ്പാത തടസ്സപെടുന്നതിനാൽ കുട്ടികൾ റോഡിൽ കയറി വേണം മുന്നോട്ട് പോവാൻ.

ചീഞ്ഞ പച്ചക്കറിയുടെ ദുർഗന്ധവും വലിയ പ്രശ്നം ഉണ്ടാക്കുന്നു. യാതൊരു വിധ അനുമതിയും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കച്ചവടങ്ങൾ പൊതുജനങ്ങൾക്ക് ഏറെ വിഷമങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.