KOYILANDY DIARY

The Perfect News Portal

വര്‍ഷങ്ങളായി സ്ത്രീകളെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയ അജ്ഞാതന്‍ അറസ്റ്റില്‍

കൊല്ലം: വര്‍ഷങ്ങളായി സ്ത്രീകളെ മൊബൈല്‍ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയ അജ്ഞാതന്‍ പോലീസ് വലയിലായി. ഇരവിപുരം താന്നി സുനാമി ഫ്ളാറ്റില്‍ മത്സ്യതൊഴിലാളിയായ സൈജന്‍ പോള്‍  (സൈജു) (32)ആണ് പിടിയിലായത്.

സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളില്‍ ജോലി നോക്കിവരുന്നവരെയും വീട്ടമ്മമാരേയും വിദ്യാര്‍ത്ഥിനികളെയും ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നു. 9746120035 എന്ന നമ്ബരില്‍ നിന്നും സ്ത്രീകളുടെ മൊബൈലിലേയ്ക്ക് പരിചയക്കാരന്റെയോ, ബന്ധുവിന്റെയോ, സുഹൃത്തിന്റെയോ നിലയില്‍ ബന്ധപ്പെട്ടതിന് ശേഷം അശ്ലീല സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും എതിര്‍ക്കുന്നവരെ അസഭ്യം കൊണ്ട് പൊറുതിമുട്ടിക്കുകയും ചെയ്യുക എന്നതായിരുന്നു അജ്ഞാതന്റെ രീതി.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും, സൈബര്‍ സെല്ലിലും പരാതികള്‍ വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ജില്ലാ പോലീസ് മേധാവി അജീതാബേഗത്തിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഷാഡോ ടീമിന്റേയും, സൈബര്‍ സെല്ലിന്റേയും നിരീക്ഷണത്തിലായിരുന്നു ഈ നമ്ബര്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *