KOYILANDY DIARY

The Perfect News Portal

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും

കോഴിക്കോട്: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ന്യൂനപക്ഷം/മുന്നാക്കം/പിന്നാക്കം/പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വയസ്സുവരെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും. ന്യൂനപക്ഷം/മുന്നാക്കം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 81,000 രൂപയിലും നഗരപ്രദേശത്ത് 1,03,000 രൂപയിലും കവിയരുത്.

പിന്നാക്കം/പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാനപരിധി ഗ്രാമപ്രദേശത്ത് 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയിലും കവിയരുത്. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. ഫോണ്‍: 0495-2766454.

Leave a Reply

Your email address will not be published. Required fields are marked *