KOYILANDY DIARY

The Perfect News Portal

വധശ്രമ കേസ്സിലെ പ്രതിക്ക് 7 വർഷം തടവ് ശിക്ഷ

കൊയിലാണ്ടി: വധശ്രമ കേസ്സിലെ പ്രതിക്ക് 7 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയടക്കാനും വിധി. കൊയിലാണ്ടി നടുവത്തൂർ കുന്നോത്ത് മുക്കിൽ പാലാത്ത് കണ്ടിറഷീദിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് (മാറാട് കോടതി) | ശങ്കരൻനായർശിക്ഷിച്ചത്.

15.1.2016 വൈകീട്ട് ആറ് മണിയോടെ കീഴരിയൂർ കോണിൽ അബ്ദുള്ളയുടെ മകൻ അമ്മതിനെയാണ് പ്രതി നെഞ്ചിലും, കക്ഷത്തിലും മാരകമായി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയുടെ ഭാര്യയെ വിദേശത്തേക്ക് അയച്ചതിന്റെ വിരോധമാണ് കാരണം. കൊയിലാണ്ടി സി.ഐ.ആയിരുന്ന ആർ.ഹരിദാസ്, എ.എസ്.ഐ. ടി. സി. ബാബു എസ്.സി.പി.ഒ.പ്രദീപൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *