KOYILANDY DIARY

The Perfect News Portal

വടകര MRA ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

വടകര: വടകരയിലെ വിവധ ഹോട്ടലുകളില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം റെയിഡ് നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ എം.ആര്‍.എ അറബിക് ആന്‍ഡ് ചൈനീസ് റസ്റ്റോറന്റ് , സംഗീത ഉള്‍പ്പെടെ വിവിധ ഹോട്ടലുകളില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയാണ് ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.

പഴകിയ ചിക്കന്‍, ബീഫ്, പൊറോട്ട, ഉപ്പിലിട്ടുവെച്ച സാധനങ്ങള്‍ തുടങ്ങി നിരവധി ഭക്ഷണ പദാര്‍ഥങ്ങളാണ് കണ്ടെടുത്തത്. ഏറെ ദിവസങ്ങള്‍ പഴക്കമുള്ളവയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷിജില്‍കുമാര്‍, പ്രകാശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ലത, ബിജു, സജീവന്‍ എന്നിവരാണ് റെയ്ഡ് നടത്തിയത്. ഇതു സംബന്ധിച്ച്‌ മുനിസിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും ആവശ്യമായ നിയമ നടപടി കൈക്കൊള്ളുമെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അറിയിച്ചു. പരിശോധന തുടരുമെന്ന് ഇവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *