KOYILANDY DIARY

The Perfect News Portal

വടകരയില്‍ അച്ചടിശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടം

വടകര: വടകരയില്‍ അച്ചടിശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടം. ടൗണ്‍ഹാളിനു സമീപത്തുള്ള പ്രിന്‍ടെക് എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച രാത്രി 12 മണിയോടെ തീ പിടിച്ചത്.

ഇതുവഴിപോകുന്നവരാണ് സ്ഥാപനത്തിന്റെയുള്ളില്‍ തീ കണ്ടത്. ഇവര്‍ വിവരം സമീപവാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേനയും സ്ഥാപനമുടമയുമെത്തി. ഏതാണ്ട് ഒന്നരമണിക്കൂര്‍ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പെട്ടെന്നുതന്നെ കണ്ടതിനാല്‍ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നോക്കാനായി.

ആറുലക്ഷം രൂപയുടെ ഒരു കട്ടിങ് മെഷീന്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചു. രണ്ട് പ്രിന്റിങ് മെഷീനുകളും ഭാഗികമായി കത്തി. ആറുലക്ഷത്തോളം രൂപയുടെ കടലാസ് ശേഖരം പൂര്‍ണമായും കത്തിനശിച്ചു. ഇതോടൊപ്പം അച്ചടി പൂര്‍ത്തിയായ കുറെസാധനങ്ങള്‍ കത്തിയിട്ടുണ്ട്.

Advertisements

ഡി.ടി.പി. മുറിയിലെ സീലിങ് ഉള്‍പ്പെടെയുള്ളവ നശിച്ചു. കംപ്യൂട്ടറുകള്‍ക്കും കേടുപാട് പറ്റി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എക്സോസ്റ്റര്‍ ഫാനിന്റെ ദ്വാരത്തിനുസമീപത്തുനിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. സ്ഥാപനമുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *