KOYILANDY DIARY

The Perfect News Portal

ലോകത്തെ ഏറ്റവും ഭാരമേറിയ വനിത മുംബൈയിലെ ചികിത്സ കൊണ്ട് കുറച്ചത് 108 കിലോ

മുംബൈ: അമിതഭാരം മൂലം വിഷമത അനുഭവിച്ചിരുന്ന ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജ്പിത്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം മൂന്നാഴ്ചയ്ക്കുള്ളില്‍ 108 കിലോഗ്രാം കുറഞ്ഞ് 380 കിലോഗ്രാമായി. അങ്ങനെ 25 വര്‍ഷത്തിന് ശേഷം ഇമാന് തനിയെ എഴുന്നേറ്റ് ഇരിക്കാമെന്ന അവസ്ഥയായി. മുംബയിലെ സെയ്ഫി ആശുപത്രിയിലാണ് ഇമാന്റെ ചികിത്സ നടക്കുന്നത്. ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുക എന്ന ലക്ഷ്യമാണ് മുന്പിലുള്ളത്. അത് ഉടന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

25 ദിവസത്തിനുള്ളില്‍ ഇമാന്റെ 50 കിലോഗ്രാം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. അതിനായി ഒരു ദിവസം രണ്ട് കിലോഗ്രാം വീതം കുറയ്ക്കണമായിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതീക്ഷച്ചതിന്റെ ഇരട്ടിഭാരം കുറയുകയായിരുന്നു. ശരീരത്തില്‍ അമിതമായി ഉണ്ടായിരുന്നു വെള്ളമാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. ദ്രാവക അവസ്ഥയിലുള്ള ആഹാരവും സ്ഥിരമായുള്ള ഫിസിയോതെറാപ്പിയും വഴിയാണ് ഇത് സാധ്യമായത്. മരുന്നിനു കുറയ്ക്കാവുന്നിടത്തോളം ഭാരം കുറച്ച്‌ കഴിഞ്ഞു. ഇനി ശസ്ത്രക്രിയയാണ് അതിന് അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *