KOYILANDY DIARY

The Perfect News Portal

കടലാമയുടെ വയറ്റിൽനിന്നു 915 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബാങ്കോക്ക്: കടലാമയുടെ വയറ്റിൽനിന്നു 915 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തായ്ലൻഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ നീക്കിയത്.  കടലാമയെ പാർപ്പിച്ചിരിക്കുന്ന കുളത്തിലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികൾ നാണയങ്ങൾ വലിച്ചെറിയാറുണ്ടായിരുന്നു.

 ഇത്തരത്തിൽ ചെയ്യുന്നത് ദീർഘായുസ് നൽകുമെന്നായിരുന്നു വിശ്വാസം. എന്നാൽ അടുത്തിടെ ആമയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ പരിശോധനയ്ക്കു മുതിർന്നത്. പരിശോധനയിൽ അഞ്ചു കിലോഗ്രം തൂക്കംവരുന്ന നാണയങ്ങൾ ബാങ്കിന്‍റെ വയറ്റിൽ കണ്ടെത്തി. ഇതേതുടർന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു. ചുലാലോങ്കോണ്‍ സർവകലാശാലയിലെ അഞ്ചു ഡോക്ടർമാർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ബാങ്ക് അബോധാവസ്ഥയിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *