KOYILANDY DIARY

The Perfect News Portal

ലോകത്തില്‍ വെച്ച്‌ ഏറ്റവും വലുപ്പം കുറഞ്ഞ പശു കര്‍ഷകരുടെ മനം കവര്‍ന്നു

വടകര: ലോകത്തില്‍ വെച്ച്‌ ഏറ്റവും വലുപ്പം കുറഞ്ഞ പശു’ മാണിക്ക്യം’ വടകരയില്‍ ക്ഷീര കര്‍ഷകരുടെ മനം കവര്‍ന്നു. മാണിക്ക്യം എന്ന്‍ വിളിക്കുന്ന ചെറിയ ഇനം(വെച്ചൂര്‍) പശുവാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് .

ഇപ്പോള്‍ 9 വയസ്സ് പ്രായമായ മാണിക്യം ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പശു എന്നനിലക്ക് 2014ല്‍ ഗിന്നിസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളായ പൊന്‍വാര്‍(പൂര്‍ണ്ണിയ) മദ്ധ്യപ്രദേശ്, പുന്ഗാനൂര്‍ ആന്ധ്രാപ്രദേശ്, കാങ്കേയം ഈറോഡ്,തമിഴ്നാട്, നിമാരി മദ്ധ്യപ്രദേശ്, ഗിര്‍ ഗുജറാത്ത് , മോട്ടു ഒറീസ്സ, തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പശുക്കളെ കഴിഞ്ഞ ദിവസം വടകരയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.

Advertisements

മാണിക്യം അടക്കം വര്‍ഗ്ഗ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 16 ഓളം പശുക്കളെ അത്തോളി പ്രവര്‍ത്തിക്കുന്ന കാമദേനു നാച്ച്‌വറല്‍ ഫാമില്‍ സംരക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *