KOYILANDY DIARY

The Perfect News Portal

മദ്യവും മയക്കുമരുന്നുമായി ചെറുപ്പക്കാരെ വഴിപിഴപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമല്ല വേണ്ടത്: ലതിക സുഭാഷ്

കോഴിക്കോട്: കുടുംബവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഒരോ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഏല്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥമായ് നിറവേറ്റും. കുടുംബത്തിന്റെ പിന്തുണയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പ്രചോദനമായതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലാ മഹിളാ കോണ്‍ഗ്രസ് ദ്വിദിന ക്യാംപില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പലതും ചെയ്തുവെന്ന് വരുത്തി തീര്‍ക്കുന്നതാണ്. ദൃശ്യ-ശ്രവ്യ-സമൂഹ മാധ്യമങ്ങളെ ഉപാധിയാക്കിയാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. മദ്യവും മയക്കുമരുന്നുമായി ചെറുപ്പക്കാരെ വഴിപിഴപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമല്ല വേണ്ടത്. കേരളത്തില്‍ ഇനി കൊലപാതക രാഷ്ട്രീയമുണ്ടാവാതിരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയും ക്യാംപില്‍ സംബന്ധിച്ചു. 2011ല്‍ പ്രസിഡന്റായി സ്ഥാനമേറ്റ തന്റെ അനുഭവങ്ങളെ കുറിച്ച്‌ ബിന്ദുകൃഷ്ണ വിവരിച്ചു. ഉത്തമ കുടുംബിനിക്കു മാത്രമേ നല്ല രാഷ്ട്രീയ പ്രവര്‍ത്തകയാവാന്‍ കഴിയുകയുള്ളുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഇരുവരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നല്‍കി ആദരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *