KOYILANDY DIARY

The Perfect News Portal

തലശ്ശേരിയില്‍ മുസ്ലീം ലീഗില്‍ വന്‍ പൊട്ടിത്തെറി- പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തി

തലശ്ശേരി: തലശ്ശേരിയില്‍ മുസ്ലീം ലീഗില്‍ വന്‍ പൊട്ടിത്തെറി. നേതൃത്വത്തെ വെല്ലുവിളിച്ച്‌ നൂറോളം ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. മുന്‍ മണ്ഡലം ജനറല്‍ സെക്കയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്.

നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം തലശ്ശേരി ടൗണില്‍ പ്രകടനം നടത്തിയത്. മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ കെ മുസ്തഫയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയായ എ കെ മുസ്തഫ, മുന്‍ മണ്ഡലം ട്രഷററും ജില്ലാ കമ്മിറ്റി അംഗവുമായ പി നൗഷാദ് എന്നിവരെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇതാണ് നേതൃത്വത്തെ വെല്ലു വിളിച്ച്‌ തെരുവിലേക്കിറങ്ങാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചത്.ജില്ലാ സെക്രട്ടറി കെ എ ലത്തീഫും മണ്ഡലം പ്രസിഡന്റ് എ കെ അബൂട്ടിയും നയിക്കുന്ന വിഭാഗത്തിന് എതിരെയാണ് പടയൊരുക്കം.

Advertisements

നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എ കെ മുസ്തഫ,പി നൗഷാദ് ഉള്‍പ്പെടെയുള്ളവരെ നേതൃത്വം തഴഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ലീഗില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ലീഗ് ഓഫീസ് നിര്‍മാണത്തിലെ സാമ്ബത്തിക ഇടപാടുകളും നഗരസഭ തിരഞ്ഞെടുപ്പിലെ ജമാ അത്ത ഇസ്ലാമി ബന്ധവും ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണം എന്നാണ് എ കെ മുസ്തഫ വിഭാഗത്തിന്റെ ആരോപണം.

ശാഖാ ഭാരവാഹികളും മണ്ഡലം ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേരാണ് നേതൃത്വത്തെ വെല്ലു വിളിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *