KOYILANDY DIARY

The Perfect News Portal

ലീഗ് ഓഫീസ് തകർത്ത സംഭവത്തിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ലീഗ് ഓഫീസ് തകർത്ത സംഭവത്തിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ, പുളിയഞ്ചേരി, പൂതിയോട്ടും താഴ ഷൈജു (36), കൊടക്കാട്ടുമുറി തെക്കെ പിലാത്തോട്ടത്തിൽ ജിതേഷ് (ജിത്തു) (42), മുചുകുന്ന് പുറ്റാണി കുന്നുമ്മൽ പി.കെ. വിബീഷ് (44), തുടങ്ങിയവരെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുളിയഞ്ചേരിയിലെ ലീഗ്‌ ഓഫീസ് അടിച്ചു തകർത്തത്. കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ, എസ്.ഐ.മാരായ എം.എൻ. അനൂപ്, അരവിന്ദ്, മഹേഷ്, ഗിരീഷ്, തുടങ്ങിയവരും, ഒ.കെ. സുരേഷ് പ്രദീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.