KOYILANDY DIARY

The Perfect News Portal

രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം

സ്കന്ദഷഷ്ഠി തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്ബത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിനു ഉത്തമം .

ഒരു സ്കന്ദഷഷ്ഠി വ്രതം ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ്. സ്കന്ദഷഷ്ഠി വ്രതം കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും അത്യുത്തമമാണ്. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃ-സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഷഷ്ഠിദിനത്തിനു 5 ദിവസം മുന്‍പേ വ്രതം ആരംഭിക്കുക. തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം.

Advertisements

ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂര്‍ത്തിയാക്കാന്‍. ഷഷ്ഠിദിനത്തില്‍ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്ഠിസ്തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീര്‍ത്ഥം സേവിച്ച്‌ പാരണവിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *