KOYILANDY DIARY

The Perfect News Portal

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശനിയാഴ്ച കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കെത്തുന്ന അദ്ദേഹം ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും. പന്തീരാങ്കാവ്-തൊണ്ടയാട് ദേശീയപാത ബൈപ്പാസിലുള്ള യു.എല്‍.സൈബര്‍ പാര്‍ക്ക് വേദിയില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെയാണ് ചടങ്ങ്. കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കല്‍, ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണത്തിന്റെ ഉദ്ഘാടനം, സാമൂഹികനീതി വകുപ്പ് ആരംഭിക്കുന്ന കനിവ് പദ്ധതിയുടെ  പ്രഖ്യാപനം, യു.എല്‍.സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം, ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം എന്നിവയാണ് അദ്ദേഹം നിര്‍വഹിക്കുക.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി  ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ പത്തരമുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.