KOYILANDY DIARY

The Perfect News Portal

രാജ്യം വില്പനയ്ക്ക് വെക്കാനുള്ള കേന്ദ്ര നീക്കം കൂട്ടായി ചെറുക്കണം: കെ. ലോഹ്യ

കൊയിലാണ്ടി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറ് ലക്ഷം കോടി രൂപ ഉണ്ടാക്കാനുള്ള നീക്കം ആപൽക്കരമാണെന്നും ഇതിനെതിരെ കൂട്ടായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്നും ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് അംഗത്വ വിതരണത്തിൻ്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം കൊയിലാണ്ടിയിൽ പഴയ കാല കോൺഗ്രസ് നേതാവ് പരേതനായ എം.പി ഗോപാലൻ്റെ ഭാര്യ കെ.രാധയ്ക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

റോഡ്, റെയിൽ, ഊർജം, ടെലികോം, എണ്ണ-വാതക പൈപ്പ് ലൈൻ തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയിലെ ഇരുപതിലധികം ആസ്തികൾ ആണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. രാജ്യം വിൽക്കുന്നതിന് സമാനമാണിത്. പി.കെ. കബീർ സലാല, ദേവരാജ് തിക്കോടി, കെ.എം ഷാജി എന്നിവർ സംസാരിച്ചു. കെ.ഷെഫീഖ് സ്വാഗതവും, റഷീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *