KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളജ് അഴിമതി ബി.ജെ.പി. പ്രാദേശിക നേതാക്കളുടെ തലയിൽകെട്ടിവെച്ച് എം.ടി. രമേശിനെ ഒഴിവാക്കി

തൃശൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ തിരുവനന്തപുരത്തെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍. കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ. കെ. നസീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എം.ടി. രമേശിനെ ഒഴിവാക്കി ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്‌.

പ്രാദേശിക നേതാക്കളുടെ മൊഴിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്‍റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടില്‍ രമേശിന്‍റെ പേരില്ല. കോഴ ആരോപണത്തില്‍ രമേശ് അടക്കമുള്ള നേതാക്കള്‍ക്ക് പങ്കില്ലെന്നും നസീര്‍ വ്യക്തമാക്കി.

താന്‍ അന്വേഷിച്ച്‌ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാത്രമെ കൈമാറിയിട്ടുള്ളൂ. റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ചു അന്വേഷിക്കണം. പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തു എന്നത് തെറ്റായ ആരോപണമാണെന്നും നസീര്‍ ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!