KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വിജയപഥം: ഉന്നത വിജയികളെയും ഫോക് ലോർ അവാർഡ് ജേതാക്കളേയും അനുമോദിച്ചു

.
കൊയിലാണ്ടി: നഗരസഭ പരിതിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ്സ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു.എസ് എസ്, എൻ എം എം എസ് നേടിയ വിദ്യാർത്ഥികൾ, സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാക്കളായ ബാബു കൊളപ്പള്ളി, ഹമീദ് ഗുരുക്കൾ, സജീവൻ അരങ്ങ്, കെ ടി ഗോപാലൻഎന്നിവരെയും കൊയിലാണ്ടി നഗരസഭ അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ദിശ പദ്ധതിയുടെ ഭാഗമായ വിജയപഥം 2026 പരിപാടി എം.എൽ.എ. അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അദ്ധ്യക്ഷനായി.
.
.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.നജീബ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, എം.ദൃശ്യ, കൗൺസിലർമാരായ ഷൈജു, ശ്രീജാ റാണി, കെ.വി. സുരേഷ്, സി.കെ ജയദേവൻ, ദിനേഷൻ പുളിങ്കുന്നത്ത്, ഷാജി പാതിരിക്കാട്, തസ്നിയ ടീച്ചർ, ജസ്ലു, അഭിന, ഇംപ്ലിമെൻ്റ് ഓഫീസർ ലൈജു ടീച്ചർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ സി.ടി ബിന്ദുസ്വാഗതവും സീനിയർ ക്ലാർക്ക് പി.കെ. ശ്രീനി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!