KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ തൂഫാന് ലഭിക്കുന്നത് വലിയ പിന്തുണ: ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് ടി ടി ഇസ്മായിൽ

.
കൊയിലാണ്ടി: കാലിക സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന  
ലഹരി എന്ന മഹാ വിപത്തിനെതിരെ പ്രതിരോധം ശക്തമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഓപ്പറേഷൻ തൂഫാൻ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്. നാടെങ്ങും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
.
.
ലഹരി നിർമാർജന സമിതി കോഴിക്കോട് നോർത്ത് ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് കൊയിലാണ്ടി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് യൂസഫ് ഹാജി വടകര അധ്യക്ഷനായി. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ പി ഇമ്പിച്ചി മമൂഹാജി, വൈസ് പ്രസിഡണ്ട്  ഹുസൈൻ കമ്മന, വനിതാ സംസ്ഥാന ട്രഷറർ പി സഫിയ, എ അസീസ് മാസ്റ്റർ, മൂസ ഹാജി മഞ്ചാൻ എന്നിവർ സംസാരിച്ചു.
.
.
ഓർഗനൈസിംഗ് സെക്രട്ടറി  എം കെ അഷ്റഫ്  കർമ്മ പദ്ധതി അവതരിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ പ്രസാദ്, മജീദ് അമ്പലക്കണ്ടി എന്നിവർ ക്ലാസെടുത്തു. ക്യാമ്പ് പ്രതിനിധികൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയ്ക്ക്  അബ്ബാസ് തങ്ങൾ കൊയിലാണ്ടി, ശരീഫ് കുന്നത്ത്, ടിപി അബ്ദുൽ ഗഫൂർ മാസ്റ്റർ, റഹ്മാൻ മാസ്റ്റർ ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി. ഗാനവിരുന്നിന് ഫിറോസ് ചള്ളയിൽ നേതൃത്വം നൽകി.
.
.
സമാപനത്തോടനുബന്ധിച്ച് നടന്ന  തൂഫാൻ ഐക്യദാർഢ്യ സംഗമത്തിൽ സയ്യിദ് ഫസൽ ബാഫഖി തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം കോച്ചേരി സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!