KOYILANDY DIARY.COM

The Perfect News Portal

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

.
മേപ്പയൂർ: ചാവട്ട് ഇ.എം.എസ് ഗ്രന്ഥാലയം വയോജന വേദിയുടെയും മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ പരിശീലന ക്ലാസും നടത്തി. ചാവട്ട് എം.എൽ. പി സ്‌കൂളിൽ നടന്ന ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ അധ്യക്ഷത വഹിച്ചു.
ഡോ. ആതിര അശോക്, ഡോ. സീന ബി മഠത്തിൽ, ഡോ. അഷിത, യോഗ ഇൻസ്ട്രക്ടർ ഗീത പി.സി, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ജയരാജൻ വടക്കയിൽ, എൻ.കെ. ബാലകൃഷ്ണൻ, എ.വി നാരായണൻ എന്നിവർ സംസാരിച്ചു. വയോജന വേദി ചെയർമാൻ ടി.പി. നാരായണൻ സ്വാഗതവും കൺവീനർ കെ രാധ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!