MRF കേന്ദ്രം ഞെളിയൻ പറമ്പാക്കരുതെന്ന് RJD
.
പയ്യോളി: പയ്യോളി നഗരസഭ കോട്ടകടപ്പുറത്ത് സ്ഥാപിച്ച MRF കേന്ദ്രം ഞെളിയൻ പറമ്പാക്കരുതെന്ന് RJD ആവശ്യപ്പെട്ടു. പരിസരവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി RJD കൊളാവിപ്പാലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉത്ഘാടനം ചെയ്തു.

രാമചന്ദ്രൻ കുയ്യാണ്ടി, പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ, മജിഷ സുജു, ചെറിയാവി സുരേഷ് ബാബു, എം.ടി.കെ.ഭാസ്കരൻ, പി.പി. ദിനേശ് ബാബു, അഭിജിത്ത് എം.ടി, സിന്ധു ശ്രീശൻ, കെ.പി. ഗിരീഷ് കുമാർ, മോഹൻദാസ്, എം.ടി. നാണു മാസ്റ്റർ, വി.കെ. ഷിജി, പി.പി. ഷീബ തുടങ്ങിയവർ സംസാരിച്ചു.





