KOYILANDY DIARY

The Perfect News Portal

മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്

കൊയിലാണ്ടി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ചു. വരകളില്‍ കൂടി മനുഷ്യ മനസ്സ് മുദ്രണം ചെയ്ത മഹാനാണ് നമ്പൂതിരി. വരകളിലുടെ ആസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഇദ്ദേഹം വിനയാന്വിതനായ പെരുമാറ്റത്തിലൂടെ ഏവരെയും ആകര്‍ഷിച്ചുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.ആര്‍. രാമവര്‍മ  ദീപം തെളിയിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വി.വി.ദക്ഷിമാമൂര്‍ത്തി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ പൊന്നാടയണിയിച്ചു. ഡോ.എന്‍.ആര്‍.മധു, ഹരിഹരന്‍ പൂക്കാട്ടില്‍, ഡോ. എം.ആര്‍.രാഘവവാരിയര്‍, യൂ.കെ.രാഘവന്‍, വാഴയില്‍ ശിവദാസന്‍,സി.വി.ബാലകൃഷ്ണന്‍, മുരളീധരന്‍ കൊല്യേടത്ത്, ടി.പി.ശിവാനന്ദന്‍  തുടങ്ങിയവർ സംസാരിച്ചു.