KOYILANDY DIARY

The Perfect News Portal

മൂന്നര കിലോയോളം കഞ്ചാവുമായി സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം > മൂന്നര കിലോയോളം കഞ്ചാവുമായി സ്ത്രീകളടക്കം  നാലുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന സംഘത്തെ മുണ്ടക്കയത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

വിനോദ സഞ്ചാരികള്‍ എന്ന നിലയില്‍ കാറില്‍ കഞ്ചാവ് നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ അനൂപ് അഷ്റഫ്, ഷെഫീക്ക് ഷൌക്കത്ത്, ജെസ്നി, കോഴിക്കോട് സ്വദേശി ഷീബ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *