KOYILANDY DIARY

The Perfect News Portal

മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവും സിപിഐഎം മുന്‍പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച ത്യാഗധനനായ നേതാവിനെയാണ് മുഹമ്മദ് അമീന്റെ നിര്യാണത്തോടെ നഷ്ടമായത്.

ബീഡി തൊഴിലാളികളേയും ചണ വ്യവസായ തൊഴിലാളികളേയും സംഘടിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്ത മുഹമ്മദ് അമീന്‍ സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വരെയായി ഉയര്‍ന്നു. 46 ല്‍ പാര്‍ട്ടി അംഗമായി തുടങ്ങി പൊളിറ്റ് ബ്യൂറോ അംഗം വരെയായി മുഹമ്മദ് അമീന്‍ പ്രവര്‍ത്തിച്ചു. ബംഗാള്‍ ഇടതുമന്ത്രിസഭയില്‍ മന്ത്രി, രാജ്യസഭാ എംപി എന്നീ നിലകളിലെല്ലാം മുഹമ്മദ് അമീന്‍ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *