KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് അഞ്ച് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍

മലപ്പുറം: അഞ്ച് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായാണ് അഞ്ച് അംഗ സംഘം അരീക്കോട് വെച്ച്‌ പൊലീസ് വലയിലാവുന്നത്. മുക്കം സ്വദേശി മജീദ്, ഇടുക്കി സ്വദേശി പയസ് മാത്യു, തമിഴ്നാട് സ്വദേശികളായ റഫീഖ് രാജ, ജഗന്‍, ഗുണശേഖരന്‍ എന്നിവരെയാണ് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മീഥൈന്‍ ഡിയോക്സിയ മെറ്റാഫിന്‍ എന്ന മയക്ക് മരുന്നാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു വര്‍ഷം മുന്‍പ് ഇതേ വിഭാഗത്തിലുള്ള മയക്ക് മരുന്നുമായി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചെന്നൈ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയയെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിര്‍മിച്ച്‌ കടല്‍ മാര്‍ഗ്ഗം ശ്രീലങ്ക വഴി തമിഴ്നാട് തൂത്തുകുടി തുറമുഖം വഴിയാണ് മയക്ക് മരുന്ന് ഇന്ത്യയിലെത്തുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മെട്രോ പൊളിറ്റന്‍ സിറ്റികള്‍, കോളെജുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഏജന്റ്മാരെ വെച്ച്‌ വിതരണം ചെയുന്നവരെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *