KOYILANDY DIARY

The Perfect News Portal

മികച്ച പോളിങ് രേഖപ്പെടുത്തി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍

ചെങ്ങന്നൂര്‍: മികച്ച പോളിങ് രേഖപ്പെടുത്തി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍. 12 മണിയോടെ പോളിങ് 36 ശതമാനം കടന്നു. രാവിലെ മഴമാറിനിന്നതാണ് പോളിങ് ശതമാനം കൂടാന്‍ കാരണമായത്.

എന്നാല്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടയ്ക്കു പെയ്ത മഴ പോളിങ്ങിനെ ചെറുതായി ബാധിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും എന്‍ ഡി എ സ്ഥാനാര്‍ഥിയായി പി എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.

മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *