KOYILANDY DIARY

The Perfect News Portal

മഴമരത്തിന് ലോക്കസ് സ്​റ്റാന്‍ഡൈ ട്രീ എന്ന പേരിട്ടു

കോഴിക്കോട്: നിലനില്പിനുള്ള മരങ്ങളുടെയും പ്രകൃതിയുടെയും അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചും അതിനു വേണ്ടി മനുഷ്യര്‍ക്ക് നിയമ വേദികളില്‍ ശബ്ദമുയര്‍ത്താമെന്ന സന്ദേശം നല്‍കിയും മഴമരത്തിന്റെ നാമകരണ പരിപാടി നെല്ലിക്കോട്ട് നടന്നു. 1972 ല്‍ യു എസ് സുപ്രീ കോടതി ജസ്​റ്റിസ് ഡഗ്ലസ് സീറാ ക്ലബ്ബ് x മോര്‍ട്ടന്‍ എന്ന കേസില്‍ മരങ്ങള്‍ക്കും പ്രകൃതിക്കും കോടതികളില്‍ ഹാജരാവാം എന്ന തത്വം ചരിത്രത്തിലാദ്യമായി മുന്നോട്ടു വെച്ചു.

മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്ബു ഒരു വൃക്ഷത്തൈക്ക് മുറിവേ​റ്റപ്പോള്‍ ഹേയ് മനുഷ്യരേ ഞങ്ങള്‍ നിങ്ങള്‍ക്കു ശുദ്ധവായുവും, തണലും, മഴയും, ഭക്ഷണവും, പാര്‍പ്പിടവും, വിറകും എല്ലാം നല്‍കുന്നു. എന്നിട്ടും ഞങ്ങളുടെ ഈ കുരുന്നിനെ മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കൈ ഉയര്‍ന്നല്ലോ എന്ന് അക്കാലത്തു ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഭാരത് മാതാ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ സമൂഹത്തോട് ചോദ്യമുന്നയിച്ചു.

 ഈ രണ്ടു സംഭവങ്ങളുടെയും സ്മരണയിലാണ് നെല്ലിക്കാടിതാഴത്തെ റെയ്ന്‍ ട്രീക്ക് ലോക്കസ്
സ്​റ്റാന്‍ഡൈ ട്രീ എന്ന് നാമകരണം ചെയ്തത്. നിരവധി ആളുകളെ സാക്ഷിനിര്‍ത്തി കോഴിക്കോട് ഗവ. ലോ കോളേജ് പ്റിന്‍സിപ്പല്‍ കെ.ടി. ജവഹര്‍ ആണ് നാമകരണം നിര്‍വഹിച്ചത്. കൗണ്‍സിലര്‍ എം.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ശ്രീധരന്‍, കൗണ്‍സിലര്‍ എം.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സുധീര്‍ കെ. സ്വാഗതവും ഡോ. സി. തിലകാനന്ദന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *