KOYILANDY DIARY

The Perfect News Portal

മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: മദ്യ നിരോധനത്തെ എതിര്‍ക്കുന്ന സഭ മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരിലെ ജനവിധി പുതിയ മദ്യനയത്തിനെതിരേയുള്ളതെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. കള്ളിനേക്കാള്‍ വീര്യം കൂടിയ വൈന്‍ നിര്‍മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി. പള്ളിയില്‍ ഉള്ള മദ്യം നിര്‍ത്താന്‍ സഭ തയാറാകണമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മദ്യവര്‍ജനത്തിന് വേണ്ട് കത്തോലിക്കാ സഭ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *