KOYILANDY DIARY

The Perfect News Portal

മദ്യപിക്കാന്‍ പണം നൽകിയില്ല: അമ്പതുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതുച്ചേരി:  മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ മനംനൊന്ത അമ്പതുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൂലിപണിക്കാരനായ ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും പണത്തിനുവേണ്ടി ഭാര്യയുമായി നിരന്തരം വഴക്കടിക്കാറുണ്ടെന്നും പോലീസ് പറയുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഭാര്യ തന്റെ തുച്ചമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഭര്‍ത്താവിന് മദ്യപിക്കാന്‍ കൊടുക്കാന്‍ അവര്‍ തയ്യാറായില്ല.

കഴിഞ്ഞദിവസവും ഇയാള്‍ വീട്ടിലെത്തി മദ്യപിക്കാന്‍ പണം നല്‍കണമെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ടു. എന്നാല്‍ പണം നല്‍കില്ലെന്ന് ഭാര്യ തീര്‍ത്തു പറഞ്ഞു. ഇതോടെ വീടിനുള്ളില്‍ കയറി വാതിലടച്ച ഇയാള്‍ ഭാര്യയുടെ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് ഭാര്യ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *