KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം

കൊയിലാണ്ടി: മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം വി.വി. ശശീന്ദ്രൻ നഗറിൽ (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാൾ) പ്രസിഡണ്ട് കെ. ദാസൻ പതാക ഉയർത്തി ആരംഭിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന  ഫെഡറേഷൻ പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അശ്വിനിദേവ് സ്വാഗതം പറഞ്ഞു. വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ കൺവീനർ സി.എം.സുനിലേശൻ നന്ദി രേഖപ്പെടുത്തി.