KOYILANDY DIARY

The Perfect News Portal

മഞ്ഞപ്പിത്തത്തിനെതിരായി ബോധവത്കരണവും ശുചീകരണവും

കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് മഞ്ഞപ്പിത്തത്തിനെതിരായി ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മഞ്ഞപ്പിത്തരോഗ സംശയത്തില്‍ ഏതാനും പേര്‍ ഈ പ്രദേശത്തു നിന്നും ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പരിശോധന ഫലം വരുംമുമ്പെ സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. മെഡിക്കല്‍ കോളജിലും താലൂക്ക് ആശുപത്രിയിലുമായി രണ്ടുപേര്‍ സംശയത്താല്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു ക്യാമ്പയില്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ. മനോജ്, അയല്‍സഭാ ഭാരവാഹികളായ ടി.ചന്ദ്രന്‍, പി.ദിവാകരന്‍ നായര്‍, കെ.ശിവാനന്ദന്‍, യു.കെ.മനോജ്, മോളി, പ്രഭിത എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *