KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 35 ഓളം വരുന്ന ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഉപകരണങ്ങൾ അനുവദിക്കപ്പെട്ടത്.

പദ്ധതി വിഹിതത്തിൽ നിന്നു 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് അജ്നഫ് കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ ഹാരിസ്, വിജയൻ കണ്ണഞ്ചേരി, ICDS സൂപ്പർ വൈസർ രമ്യ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *